Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flooded Again.

Palakkad

വീ​ണ്ടും നീ​ർ​ച്ചാ​ലാ​യി നി​ള

ഒ​റ്റ​പ്പാ​ലം: മ​ഴ നി​ന്ന​തോ​ടെ ഭാ​ര​ത​പ്പു​ഴ വീ​ണ്ടും നീ​ർ​ച്ചാ​ലാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ പു​ഴ ഇ​രു​ക​ര മു​ട്ടി​യെ​ങ്കി​ലും മ​ഴ നി​ന്ന​തോ​ടെ വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്കു​ത​ന്നെ മാ​റി. പു​ഴ​യു​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മു​ള്ള​ത്.

കാ​ടും പൊ​ന്ത​യും പാ​ഴ്മ​ര​ങ്ങ​ളും വീ​ണ്ടും പു​ഴ​യെ വി​ഴു​ങ്ങി​യ സ്ഥി​തി​യാ​ണ്. മ​ഴ മാ​റി​യ​തോ​ടെ കാ​ട്ടു​ചെ​ടി​ക​ളും പാ​ഴ്മ​ര​ങ്ങ​ളും വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ​യാ​ണ് പു​ഴ​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. മ​തി​മ​റ​ന്ന് പെ​യ്യേ​ണ്ട മ​ക​യി​രം ഞാ​റ്റു​വേ​ല​യി​ലും നി​ള വ​ര​ണ്ടു​ത​ന്നെ​യാ​ണ് കി​ട​ന്നി​രു​ന്ന​ത്.

ഇ​ട​വ​പ്പാ​തി പി​ന്നി​ടു​ന്ന​തോ​ടെ ഇ​രു​ക​ര​മു​ട്ടി പ​ര​ന്നൊ​ഴു​കു​ന്ന പു​ഴ​യ്ക്കി​പ്പോ​ൾ അ​ക്കാ​ലം വെ​റും ഓ​ർ​മ​മാ​ത്ര​മാ​ണ്. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കേ​ണ്ട നാ​ളു​ക​ളി​ൽ കൊ​ടും​ചൂ​ടാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. വി​ശാ​ല​മാ​യ മ​ണ​ൽ​പ്പ​ര​പ്പി​ൽ ഇ​ട​യ്ക്കി​ടെ ത​ഴ​ച്ചു​വ​ള​രു​ന്ന പൊ​ന്ത​ക്കാ​ടും പു​ഴ​യു​ടെ വ​ട​ക്കേ അ​തി​രി​നോ​ട് ചേ​ർ​ന്നൊ​ലി​ക്കു​ന്ന നീ​ർ​ച്ചാ​ലും മാ​ത്ര​മാ​യി ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തെ പു​ഴ മാ​റി​ക്ക​ഴി​ഞ്ഞു.
പാ​ല​ക്കാ​ട്- തൃ​ശൂ​ർ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​യ​ന്നൂ​ർ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത് കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പാ​ണ്. ഇ​തി​നു​ശേ​ഷം പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത് 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഹാ​മാ​രി​ക്കാ​ല​ത്ത് മാ​ത്രം.

മ​ഴ​യി​ൽ പു​ഴ നി​റ​യു​ക​യും മ​ഴ മാ​റു​ന്ന​തോ​ടെ ജ​ല​മൊ​ഴി​യു​ക​യും ചെ​യ്യു​ന്ന​താ​ണ് പു​ഴ​യു​ടെ ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം. ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലെ ജ​ല​വി​താ​ന​ത്തി​നു നി​ദാ​നം പു​ഴ​യി​ലെ ജ​ല​സ​മൃ​ദ്ധി​യാ​ണ്. ര​ണ്ടു​പ​തി​റ്റാ​ണ്ടു​മു​മ്പ് വേ​ന​ലി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ച​ഘ​ട്ട​ത്തി​ൽ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​താ​ണ്.

ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണ​പ​ദ്ധ​തി​ക​ൾ നി​ര​വ​ധി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ഭാ​ര​ത​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ജ​ല​സ​മൃ​ദ്ധി​യു​ള്ള​ത്.

Latest News

Corehub Up